Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ അറസ്റ്റിൽ
text_fieldsbookmark_border
ഹൈദരാബാദ്: വീട്ടിൽ ആളില്ലാത്ത നേരത്ത് ആൺസുഹൃത്തിനെ വിളിച്ചുവരുത്തിയതിനെ തുടർന്ന് 19കാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. അമ്മയായ ജങ്കമ്മയാണ് അറസ്റ്റിലായത്.
ജങ്കമ്മ ജോലി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെയും ആൺസുഹൃത്തിനെയും ഒരുമിച്ചു കണ്ടത്. അമ്മയെ കണ്ടയുടൻ പെൺകുട്ടി സുഹൃത്തിനെ പറഞ്ഞയച്ചു.
തുടർന്നുണ്ടായ ചോദ്യം ചെയ്യലിനിടെയാണ് ഭാർഗവിയെ കഴുത്തിൽ സാരി മുറുക്കി ജങ്കമ്മ ശ്വാസംമുട്ടിച്ചു കൊന്നത്. ഭാർഗവിയുടെ ഇളയ സഹോദരനാണ് വിവരം പൊലീസിനോട് പറഞ്ഞത്. അമ്മ സഹോദരിയെ മർദിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പറഞ്ഞത്. ഭാർഗവിക്ക് വിവാഹം ആലോചിക്കുന്ന തിരക്കിലായിരുന്നു കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

