സ്പെയിനിലെ പഠനകാലത്ത് മയക്കുമരുന്നിന് അടിമയായി; ചോദ്യം ചെയ്യലിനിടെ ഡോക്ടറുടെ കുറ്റസമ്മതം
text_fieldsഹൈദരാബാദ്: വാട്സ് ആപ് വഴി അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്ത ഹൈദരാബാദ് ഡോക്ടർ അറസ്റ്റിലായിരുന്നു. 2021 നും 2022നുമിടെ എം.ബി.എ ചെയ്യാനായി സ്പെയിനിൽ എത്തിയപ്പോഴാണ് കൊക്കെയ്ന് അടിമപ്പെട്ടതെന്നാണ് ഡോക്ടർ പൊലീസിനോട് പറഞ്ഞത്. 70 ലക്ഷം രൂപയോളം മയക്കുമരുന്ന് വാങ്ങാനായി ചെലവഴിച്ചതായി നമ്രത പൊലീസിനോട് ചോദ്യം െചയ്യലിനിടെ സമ്മതിച്ചിട്ടുണ്ട്.
മുംബൈയിൽ നിന്ന് കൊറിയർ വഴി എത്തിയ കൊക്കെയ്ൻ പായ്ക്കറ്റ് കൈപ്പറ്റിയപ്പോഴാണ് ഡോക്ടറായ നമ്രത ചിഗുരുപതിയെ അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പാണ് അവർ ഒമേഗ ഹോസ്പിറ്റൽസിന്റെ സി.ഇ.ഒ സ്ഥാനം രാജി െവച്ചത്. മയക്കു മരുന്ന് ഏജന്റായ വാൻഷ് ധാക്കറിന്റെ സഹായിയും പിടിയിലായിട്ടുണ്ട്. മുംബൈയിലാണ് നമ്രത ജോലി ചെയ്തിരുന്നത്. റായദുർഗയിൽ വച്ച് ലഹരിമരുന്ന് വാങ്ങിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.
വാട്സ് ആപ് വഴിയാണ് 34വയസുള്ള നമ്രത ധാക്കറുമായി ഇടപാട് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ വഴിയാണ് പണം നൽകിയത്. തുടർന്ന് ബാലകൃഷ്ണ എന്ന പേരുള്ള വ്യക്തി കൊറിയറുമായി എത്തി ഇവർക്കു കൈമാറുകയായിരുന്നു.
പൊലീസ് ഇവരുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ടു സെൽഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കൊച്ചിയിൽ നിന്ന് 2017ലാണ് ഇവർ റേഡിയേഷൻ ഓങ്കോളജിയിൽ എം.ഡി എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

