Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹൈബ്രിഡ് കഞ്ചാവ് കേസ്;...

ഹൈബ്രിഡ് കഞ്ചാവ് കേസ്; അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ടുപേര്‍ കൂടി പിടിയില്‍

text_fields
bookmark_border
ഹൈബ്രിഡ് കഞ്ചാവ് കേസ്; അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ടുപേര്‍ കൂടി പിടിയില്‍
cancel

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ടുപേര്‍ കൂടി പിടിയിലായി. കോഴിക്കോട് കൊടുവള്ളി കിഴക്കേതൊടുകയില്‍ വീട്ടില്‍ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരിനാഗത്താന്‍ പറമ്പില്‍ വീട്ടില്‍ ജഗത്ത് (29) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡില്‍നിന്നും നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട് വഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണക്കാരിലേക്കെത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഫായിസും ജഗത്തും.

കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളില്‍നിന്ന് ശാസ്ത്രീയ അന്വേഷണത്തിലുടെയാണ് പിടികൂടിയത്. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പില്‍ വീട്ടില്‍ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതില്‍ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാംതൊടി പി. സഞ്ജയ് (22) എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയായ അബൂതാഹിറിനെ ബംഗളൂരില്‍ നിന്നാണ് പിടികൂടിയത്.

ഇന്ത്യക്കകത്തും പുറത്തുമുള്ള ലഹരിമരുന്ന് വിതരണ ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫായിസും ജഗത്തും പിടിയിലായത്. തായ്‌ലന്‍ഡിലെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് ശ്ര്യംഖലയിലെ ഉന്നതരാണെന്ന് പൊലീസ് പറഞ്ഞു.

ഓപറേഷന്‍ തൂഫാന്റെ ഭാഗമായി 18 കോടിയോളം രൂപ വിലവരുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കല്‍ അഴീക്കല്‍ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടില്‍ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ കഴിഞ്ഞ മാസം മാറമ്പിള്ളി കുന്നുവഴി ഭാഗത്തുനിന്ന് പിടികൂടിയതോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HybridInternational drug trafficking gangcannabis casearrested wih drugsernakulam local news
News Summary - Hybrid cannabis case; Two more members of international drug ring arrested
Next Story