ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയും കാമുകനും അറസ്റ്റിൽ, വീട് നിർമാണ കരാറുകാരനുമായുളള പ്രണയമാണ് കൊലയിലേക്ക് നയിച്ചത്
text_fields1. കൊല്ലപ്പെട്ട അരവിന്ദ് ഭാസ്കര, 2. അറസ്റ്റിലായ ഭാര്യ ആശ, 3. കാമുകൻ ഗൗഡ
മംഗളൂരു: വീട് നിർമ്മാണ കരാറുകാരന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊന്നു. മംഗളൂരു ബണ്ട്വാൾ ഇഡ്കിഡു കുമേരുവിലെ അരവിന്ദ ഭാസ്കരയാണ്(39) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ കെ.ആശ(32), കാമുകൻ യോഗിഷ് ഗൗഡ(34)എന്നിവരെ ബണ്ട്വാൾ വിട്ടൽ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ട് വർഷത്തോളമായി അരവിന്ദയുടെ പുതിയ വീടിന്റെ നിർമ്മാണ പ്രവൃത്തി നടക്കുകയാണ്. യോഗിഷ് ഗൗഡയാണ് കരാറുകാരൻ. ഇയാളും ആശയും തമ്മിലുള്ള സൗഹൃദം പ്രണയമായി. അടക്ക തോട്ടത്തിൽ നിന്നുള്ള വരുമാനം നിയന്ത്രണം ഇല്ലാതെ ചെലവാക്കുന്നുവെന്ന് പറഞ്ഞ് ആശ ഭർത്താവുമായി വഴക്കിടുന്നത് പതിവായി. അത് ഗൗഡയുമായി ചേർന്നുള്ള മർദ്ദനത്തിലേക്ക് കടന്നു. മാസമായി താൻ രാത്രി മുറി അടച്ച് ഒറ്റക്കാണ് കിടക്കുന്നതെന്ന് അരവിന്ദ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
തലേന്ന് രാത്രി 10ന് മുറിയിൽ കിടന്ന ഭർത്താവ് വിളിച്ചിട്ട് അനങ്ങുന്നില്ലെന്ന് ആശ കഴിഞ്ഞ ഞായറാഴ്ച രാവിലെ പിതാവിനെ അറിയിക്കുക്കുകയായിരുന്നു. ഭാസ്കരയുടെ ബന്ധു രഘുനാഥ് നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തു വന്നത്.സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

