Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ സംശയം; കോടതി വളപ്പിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം

text_fields
bookmark_border
crime news
cancel

പീടുമേട്: കോടതി വളപ്പിൽ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ മധ്യവയസ്ക​ന്‍റെ ശ്രമം. ചക്കുപള്ളം കുങ്കിരിപ്പെട്ടി മനകാലയിൽ ബിജുവാണ് ഭാര്യ അമ്പിളിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് കോടതി വളപ്പിലാണ് സംഭവം.

2018ൽ ഇവരുടെ വീട് അയൽവാസി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായതിന് പിന്നാലെയായിരുന്നു ആക്രമണം. കേസ് സംബന്ധിച്ച വിവരങ്ങൾ കോടതി വളപ്പിലുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മുറിയിൽവെച്ച് സംസാരിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് കൊലപാതകശ്രമം. കോടതിയിൽനിന്ന് പുറത്തേക്കിറങ്ങിവന്ന അമ്പിളിയെ ബിജു പിറകിൽനിന്ന് കഴുത്തറുക്കുകയായിരുന്നു.

ഭാര്യക്ക് ഇതര പുരുഷന്മാരുമായി ബന്ധമുള്ളതായി ബിജുവിന് സംശയമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴുത്തിൽ 16 തുന്നലുള്ള അമ്പിളിയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Husband's attempt to kill wife by slitting throat in court premises
Next Story