ഭാര്യയുടെ ദേഹത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
text_fieldsബംഗളൂരു: പട്ടാപ്പകല്‍ ജനക്കൂട്ടം നോക്കി നിൽക്കെ ഭാര്യയെ വെട്ടി വീഴ്ത്തി ഭർത്താവ് ആസിഡ് ഒഴിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി മധുമിതയാണ് (26) ആക്രമണത്തിന് ഇരയായത്. തമിഴ്നാട് മധുര സ്വദേശിയായ വെങ്കിടേഷാണ് യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ജെ.പി നഗറിലെ നാരായണ ക്ലിനിക് ആശുപത്രിയുടെ അണ്ടർഗ്രൗണ്ട് പാർക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാവിലെ 09.15 ഓടെ യാണ് സംഭവം. പ്രഭാതഭക്ഷണം കഴിക്കാനായി ക്ലിനിക്കിൽ നിന്നും ഇറങ്ങിയ മധുമിതയെ ഭര്‍ത്താവ് പിന്തുടരുകയും ആശുപത്രി പാർക്കിങ് ഏരിയയിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിവാൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം ദേഹത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ മധുമിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത സിഗ്നലിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാമറയിൽ പതിഞ്ഞിട്ടുണ്ട്. മധുമിത ഒന്നര വർഷമായി നാരായണ ആശുപത്രിയില്‍ ജോലി നഴ്സായി ജോലി ചെയ്യുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഒരുവര്‍ഷത്തോളമായി ഇരുവരും പിരിഞ്ഞാണ് താമസം.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ മധുരയില്‍ നിന്നും ബംഗളൂരുവില്‍ എത്തിയതാണ് ഭര്‍ത്താവ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

