Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ കവർന്ന് ഭർത്താവ്

text_fields
bookmark_border
കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ കവർന്ന് ഭർത്താവ്
cancel

ചെന്നൈ: കാമുകിയെ പ്രീതിപ്പെടുത്താൻ സ്വന്തം ഭാര്യയുടെ 200 പവൻ ആഭണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് ചെന്നൈയിൽ പിടിയിൽ. ചെന്നൈയിലെ പൂനമല്ലി സ്വദേശിയായ ശേഖറെന്ന 40കാരനാണ് അറസ്റ്റിലായത്.

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ശേഖറും ഭാര്യയും രണ്ട് വർഷമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന തന്‍റെ ആഭരണങ്ങൾ തിരിച്ചെടുക്കുന്നതിന് അടുത്തിടെ അവർ പൂനമല്ലിയിലെ വീട്ടിലെത്തി.

ആകെ മുന്നൂറ് പവൻ സ്വർണമായിരുന്നു ശേഖറിന്‍റെ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ 200 പവനോളം കാണാനില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പൊലീസിൽ വിവരമറിയിച്ചു.

എന്നാൽ വീട്ടിൽ സ്വർണം സൂക്ഷിച്ചിരുന്ന വിവരം താനറിഞ്ഞിരുന്നില്ലെന്നാണ് ശേഖർ പൊലീസിന് മൊഴി നൽകിയത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കാമുകിക്ക് കാർ സമ്മാനമായി നൽകുന്നതിന് വേണ്ടിയാണ് സ്വർണം മോഷ്ടിച്ചതെന്ന് ശേഖർ സമ്മതിച്ചു.

ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് 22 വയസ് പ്രായമുള്ള പെൺകുട്ടിയുമായി ശേഖർ അടുപ്പത്തിലായത്. സ്വർണം വിറ്റ് കാമുകിക്ക് കാർ വാങ്ങി നൽകിയതായി ശേഖർ പറഞ്ഞു. നഷ്ടമായ സ്വർണം വീണ്ടെടുക്കുന്നതിനായി പൂനമല്ലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Husband steals gold from his wife to buy a car for his girlfriend
Next Story