Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

text_fields
bookmark_border
തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
cancel

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വ്ലാത്താങ്കര സ്വദേശി എം.എൽ അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഞായറാഴ്ച രാവിലെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വീടിന് അകത്തുള്ള മുറിയിൽ വെച്ചാണ് കൊലപ്പെടുത്തിയത്. വഴക്കിനിടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെന്‍ററിൽ അധ്യാപകനാണ് വിഷ്ണു.

ഇവർ തമ്മിൽ വഴക്ക് നിലനിന്നിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. കൊലപാതക ശേഷം പ്രതി തന്നെയാണ് വിവരം അയൽവാസികളെ അറിയിച്ചത്. ഒമ്പത് വർഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പാറശ്ശാല പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Husband stabs wife to death in Thiruvananthapuram
Next Story