പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്; മകന്‍ ഗുരുതരാവസ്ഥയില്‍
text_fieldsപരവൂർ (കൊല്ലം): പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
പരവൂര്‍ പൂതക്കുളം കൃഷിഭവനു സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പൂതക്കുളം വേപ്പിൻ മൂട് തെങ്ങിൽ വീട്ടിൽ ശ്രീജു (46) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ മകൻ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്. ഇയാള്‍ ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് കഴുത്തറുത്തത്. രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

