Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കോഴിക്കോട് സ്വദേശി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

text_fields
bookmark_border
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കോഴിക്കോട് സ്വദേശി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി
cancel

കോഴിക്കോട്: ഭാര്യയെ കൊലപ്പടുത്തിയ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് മുത്താമ്പിയിലാണ് സംഭവം. പുത്തലത്ത് ലേഖയാണ് (42) കൊല്ലപ്പെട്ടത്. . കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

വെള്ളിയാഴ്ച് ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു രവീന്ദ്രന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് മരിച്ചുകിടക്കുന്ന ലേഖയെയാണ് കണ്ടത്.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ലേഖയുടെ തറവാട് വീട്ടിലായിരുന്നു ഇരുവരും താമസം. ഇവര്‍ക്കൊരു കുട്ടിയുമുണ്ട്. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - husband killed wife and surrenders at police station kozhikode koyilandy muthambi
Next Story