Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയെ...

ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് കസ്റ്റഡിയിൽ

text_fields
bookmark_border
prasannan
cancel
camera_alt

പ്ര​സ​ന്നൻ

ചെ​ങ്ങ​ന്നൂ​ർ: ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് ക​ള​ത്തി​ലേ​ത്ത് പ​ടി​ഞ്ഞാ​റേ​തി​ൽ വീ​ട്ടി​ൽ കെ.​ജി. ജ​യ​ന്തി​ക്കാ​ണ് (48) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ ജ​യ​ന്തി​യു​ടെ കാ​ര​യ്ക്കാ​ട്ടു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. നെ​ഞ്ച​ത്തും വ​യ​റ്റി​ലും കു​ത്തേ​റ്റ ജ​യ​ന്തി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി. ജ​യ​ന്തി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി മ​ക്ക​ളോ​ടൊ​പ്പം മാ​സ​ങ്ങ​ളാ​യി കാ​ര​യ്ക്കാ​ട്ടു​ള്ള സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല പൂ​തം​കു​ന്ന് വീ​ട്ടി​ൽ പി.​എ​ൻ. പ്ര​സ​ന്ന​നെ (58) ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​സ​ന്ന​നെ​തി​രെ ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ട്. 25 വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​സ​ന്ന​ൻ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി നാ​ട്ടി​ലു​ണ്ട്. സ​മ്പാ​ദി​ച്ച സ്വ​ത്തു​ക്ക​ളെ​ല്ലാം ഭാ​ര്യ കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​സ​ന്ന​ന്‍റെ സ്വ​ത്തു​ക്ക​ളെ​ല്ലാം കോ​ട​തി അ​റ്റാ​ച്ച് ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തെ​ന്നും സി.​ഐ ജോ​സ് മാ​ത്യു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedhusband into custody
News Summary - Husband in custody in stab case
Next Story