ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി
text_fieldsകോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. വൈക്കം തലയാഴം തോട്ടകം കമ്യൂണിറ്റി ഹാളിന് സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീലയെ (58) വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതര പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. സുശീലയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ദാമോദരൻ വയലിലൂടെ ഓടി മറയുകയായിരുന്നു. പിന്നീട് പൊലീസെത്തി നടത്തിയ തെരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

