Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോളി ദിനത്തിൽ ഭാര്യ ചിക്കന്‍ കറി ഉണ്ടാക്കിയില്ല; കൈ തല്ലിയൊടിച്ച് ഭര്‍ത്താവ്

text_fields
bookmark_border
വടി കൊണ്ടുള്ള അടിയേറ്റ് യുവതിയുടെ തലക്കും പൊട്ടലുണ്ട്
Husband beaten up his wife for not cooking the chicken
cancel

ചന്ദ്രപൂർ: ചിക്കന്‍ കറിയുണ്ടാക്കാത്തതില്‍ ദേഷ്യം പൂണ്ട ഭര്‍ത്താവ് ഭാര്യയുടെ തല അടിച്ചുപൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ ഹോളിയുടെ അന്നാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്നും ചിക്കന്‍ വാങ്ങി കൊണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് കറിയുണ്ടാക്കാന്‍ പറഞ്ഞു. എന്നാല്‍ ഭക്ഷണം റെഡിയാണെന്നും ഇപ്പോള്‍ പറ്റില്ലെന്നും വൈകിട്ട് ചിക്കന്‍ കറിയുണ്ടാക്കാമെന്നും യുവതി പറഞ്ഞു.

എന്നാല്‍ മറുപടി കേട്ട് ദേഷ്യം വന്ന ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടി കൊണ്ടുള്ള അടിയേറ്റ് യുവതിയുടെ തല പൊട്ടി രക്തം വന്നു. കൈയ്ക്കും മര്‍ദ്ദനത്തില്‍ പൊട്ടലുണ്ടായി. യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

നേരത്തെ ഗാസിയാബാദിലും സമാനസംഭവമുണ്ടായിരുന്നു. ആരോഹി മിശ്ര എന്ന യുവതി ഭര്‍ത്താവ് സൗരഭിനോട് പച്ചക്കറി വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞതാണ് പ്രശ്നമാണ്. മദ്യപിച്ചെത്തിയ ഭര്‍ത്താവിന് ഇത് ഇഷ്ടപ്പെട്ടില്ല. രാത്രി 11 മണിയോടെ ഇയാൾ ഭാര്യയെ റോഡിലൂടെ ഓടിച്ചിട്ട് മർദിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Husband beaten up his wife for not cooking the chicken
Next Story