Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യപിക്കാന്‍ പണം...

മദ്യപിക്കാന്‍ പണം നൽകാത്തതിന് ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്​ത്തിയ യുവാവ്​ പിടിയില്‍

text_fields
bookmark_border
anilkumar-drunkard
cancel
camera_alt

അനില്‍കുമാര്‍ 

വെള്ളറട: മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ്​ പിടിയിലായത്.

ഇന്നലെ 11.30നാണ് സംഭവം. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യ രാഗിണിയോട്​ മദ്യപിക്കാൻ പണം ചോദിക്കുകയും കൊടുക്കാത്തതിനാല്‍ പ്രകോപിതനായി തറയില്‍ കിടന്ന കല്ലെടുത്ത്​ തലക്ക്​ എറിഞ്ഞ് മുറിവേല്‍പ്പിക്കുകയുമായിരുന്നു.

ആക്രമണ ശേഷം പ്രതി ഓടി രക്ഷപെട്ടു. തുടര്‍ന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയില്‍ എത്തിച്ചത്. രക്ഷപെട്ട അനില്‍കുമാറിനെ ആളൊഴിഞ്ഞ പ്രദേശത്ത്​ കണ്ടയുടന്‍ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

സി.ഐ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ അക്രമിച്ച്​ കോളനിയിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന്​​ പിടികൂടി. എ.എസ്.ഐ ശശികുമാര്‍, ജോസ്, അനീഷ്, പ്രഭുലകുമാര്‍, സജിന്‍, സുനില്‍, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
TAGS:liquor husband attack wife vellarada 
News Summary - husband attacked wife for not giving money for liquor
Next Story