നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsവിഷ്ണു
പത്തനംതിട്ട: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കോയിപ്രം പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്നകാലായിൽ സുരേന്ദ്രെൻറ മകൾ സൂര്യയാണ് (25) മരിച്ചത്. ഭർത്താവ് പേക്കാവുങ്കൽ വിഷ്ണുവാണ് (29) പിടിയിലായത്. ഇയാൾക്കെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തി.
ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സൂര്യയെ കാണപ്പെട്ടത്. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഈവർഷം മേയ് എട്ടിന് കോയിപ്രം പുരയിടത്തിക്കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. സംഭവദിവസം, അമിതമായി മദ്യപിച്ച നിലയിൽ കാണപ്പെട്ട വിഷ്ണുവിനെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവാഹസമയം സൂര്യയുടെ വീട്ടുകാർ കൊടുത്ത നാലു പവൻ സ്വർണം ഇയാൾ പണയംവെച്ചത്, തിരിച്ചെടുത്തു കൊടുക്കാൻ സൂര്യ ആവശ്യപ്പെട്ടപ്പോൾ മർദിച്ചതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. വിവാഹം കഴിഞ്ഞതുമുതൽ പലകാരണങ്ങൾ പറഞ്ഞ് സൂര്യയെ മർദിക്കാറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിഷ്ണു കോയിപ്രം പൊലീസ് സ്റ്റേഷനിൽ മുമ്പ് രണ്ട് കേസിൽ പ്രതിയായിട്ടുണ്ട്. വിശദ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

