യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ വിജയകുമാർ
കൊല്ലം: സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
പരവൂര്‍ കുറുമണ്ടല്‍ ബി.എം.എസ് ഭവനില്‍ വിജയകുമാര്‍ (42) ആണ് പിടിയിലായത്. പരവൂര്‍ മാലാക്കായല്‍ എം.എസ് ഭവനില്‍ ഷീബയെ കഴിഞ്ഞദിവസം സ്കൂട്ടറില്‍ ജോലിക്ക് പോകവെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. ഇത് തടയുന്നതിനിടയില്‍ ഇവരുടെ ഇടതുകൈമുട്ടിന് താഴെ പരിക്കേല്‍ക്കുകയും തുടര്‍ന്ന് കാല്‍മുട്ടിനും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഗാര്‍ഹിക പീഡനത്തിന് കോടതിയില്‍ കേസ് കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാറിെൻറ നിര്‍ദേശപ്രകാരം പരവൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ. നിസാറിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ നിതിന്‍ നളന്, നിസാം എ.എസ്.ഐ രമേശ് സി.പി.ഒ സായിറാം സുഗുണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.