ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ
text_fieldsപാലാ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ. തോമസ് (45) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ദമ്പതികൾ തമ്മിൽ വീട്ടിൽ വെച്ച് വാക്ക് തർക്കമുണ്ടാകുകയും പിന്നാലെ ജോജി വീട്ടിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് ഭാര്യയുടെ തലക്ക് വെട്ടുകയുമായിരുന്നു. സംഭവത്തിനുശേഷം ജോജി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പാലാ പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പ്രതിയെ പിടികൂടിയത്.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ ജോബിൻ ആന്‍റണി, എസ്.ഐ വി.എൽ. ബിനു, സി.പി.ഒമാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

