യുവതിയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsrepresentative image
ചങ്ങരംകുളം: യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂക്കുതല മാക്കാലിയില്‍ താമസിച്ചിരുന്ന മുല്ലപ്പുള്ളി വളപ്പില്‍ പ്രവീണയെ (26) മരിച്ച നിലയിൽ കണ്ട സംഭവത്തിലാണ് ഭർത്താവ് പ്രജീഷിനെ (34) തിരൂർ ഡിവൈ.എസ്.പി ബെന്നി അറസ്റ്റ് ചെയ്തത്.
മേയ് നാലിന് രാത്രി എട്ടരയോടെയാണ് പ്രവീണയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഭർതൃപീഡനം, ആത്മഹത്യ പ്രേരണകുറ്റം തുടങ്ങിയവക്ക് പ്രജീഷിനെതിരെ നേരത്തേ ചങ്ങരംകുളം പൊലീസ് കേസെടുത്തിരുന്നു.
സി.ഐ ബഷീർ ചിറക്കലിെൻറ നേതൃത്വത്തിൽ തിരൂർ ഡിവൈ.എസ്.പിക്ക് കീഴിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സി.പി.ഒ സുജന, എസ്.സി.പി.ഒ ഷിജു എന്നിവരും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളുമടക്കം ശേഖരിച്ചാണ് അറസ്റ്റ്. പ്രജീഷിനെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.