Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയെ...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
cancel
camera_alt

മാ​ത്യു ജോ​സ​ഫ്

മല്ലപ്പള്ളി: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പെരുമ്പെട്ടി മതുക്കൽ ചാലാപ്പള്ളി സ്വദേശി താളിയാനിക്കൽ മണ്ണിൽ വീട്ടിൽ റെജി എന്ന് വിളിക്കുന്ന മാത്യു ജോസഫ് (43) ആണ് പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 20 വർഷമായി ഭാര്യയായി ഇയാളോടൊപ്പം താമസിക്കുന്ന ശോഭ എന്ന് വിളിക്കുന്ന നിംഗമണി (38) ക്കാണ് വെട്ടേറ്റത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ആണ് അക്രമം നടന്നത്. ചാലാപള്ളിയിൽ ഉള്ള എ.ടി.എമ്മിൽ നിന്ന് പണം എടുത്ത ശേഷം ഇറങ്ങുകയായിരുന്ന നിംഗമണിയെ സ്ഥലത്ത് ഒരു സ്കൂട്ടറിലെത്തിയ മാത്യു സ്കൂട്ടർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം അരിവാൾ ഉപയോഗിച്ച് മുതുകത്തും കഴുത്തിലും തലയ്ക്കും കൈയിലും മാറിമാറി വെട്ടുകയായിരുന്നു.

സംശയം മൂലമാണ് മാത്യു ഭാര്യയെ ആക്രമിച്ചത്. നിംഗമണി കർണാടക സ്വദേശിയാണ്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയ ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രവീൺ, സന്തോഷ്‌, അഷ്ഫാക്ക് റഷീദ് , ജീസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWifeHusband arrestedAttempt Murder
News Summary - Husband arrested for attempting to murder wife
Next Story