Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിറന്നാൾ കേക്ക് മുറിച്ചതിൽ തർക്കം; യുവതിയെയും പിതാവിനെയും മർദിച്ച കേസിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

text_fields
bookmark_border
പിറന്നാൾ കേക്ക് മുറിച്ചതിൽ തർക്കം; യുവതിയെയും പിതാവിനെയും മർദിച്ച കേസിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
cancel

ഹരിപ്പാട്: യുവതിയെയും പിതാവിനെയും മർദിച്ച കേസിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. പല്ലന താണുവേലിയിൽ നിധിൻ, മാതാവ് റീന, പിതാവ് മോഹനൻ എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവർക്കും ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി നിധിൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ആഴ്ചതോറും ഹാജരാകണമെന്ന കർശനവ്യവസ്ഥയുണ്ട്.

സ്ത്രീധന പീഡനത്തിന് പുറമെ, പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ ഉപദ്രവിച്ചതിന് ഭർത്താവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. ഇതുസംബന്ധിച്ച പ്രത്യേക റിപ്പോർട്ട് ജുവനൈൽ കോടതിക്കും കൈമാറി. കഴിഞ്ഞ 22ന് രാത്രി കുട്ടിയുടെ പിറന്നാളിന് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കേക്ക് മുറിക്കുമ്പോൾ ഭർത്താവിന്റെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് നിധിൻ യുവതിയെയും ചടങ്ങിനെത്തിയ യുവതിയുടെ പിതാവിനെയും മർദിച്ചതായാണ് പരാതി. യുവതിയെ നിലത്തിട്ട് വലിച്ചിഴച്ച് മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി പൊലിസിന് കൈമാറി.

വിവാഹസമയത്ത് നൽകിയ 10 പവൻ സ്വർണാഭരണങ്ങൾ വിറ്റശേഷം കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതിയിലുണ്ട്. തുടർന്നുണ്ടായ മനോവിഷമത്തിൽ 23ന് രാത്രി യുവതി അമിതമായി മരുന്ന് കഴിച്ച് അവശനിലയിലായതോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

സംഭവത്തെത്തുടർന്ന് കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മാറിയ യുവതിക്ക് കുട്ടിയുടെ പഠനോപകരണങ്ങളും വസ്ത്രങ്ങളും ഭർതൃവീട്ടുകാർ വിട്ടുനൽകിയിരുന്നില്ല. പൊലിസ് ഇടപെട്ടാണ് ഇവ വാങ്ങി നൽകിയത്. അതേസമയം, കേസെടുക്കുന്നത് പൊലീസ് മനഃപൂർവം വൈകിപ്പിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയിൽനിന്ന് വിവരമറിഞ്ഞ ഉടൻ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സി.ഐ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Birthday Cake Dispute: Husband, Parents Held for Assaulting Woman (
Next Story