Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊള്ളലേറ്റ്​ യുവതി...

പൊള്ളലേറ്റ്​ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്​റ്റില്‍

text_fields
bookmark_border
saleena, anvar sadath,
cancel
camera_alt

1.തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സെ​ലീ​ന, 2.അ​ന്‍വ​ര്‍ സാ​ദ​ത്ത്,  3. അ​ബ്​​ദു​ൽ റ​സാ​ഖ്

എ​ട​ക്ക​ര: ഭ​ര്‍തൃ​വീ​ട്ടി​ല്‍ യു​വ​തി തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വി​നെ​യും ഭ​ര്‍തൃ​സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​ട​ക്ക​ര ഉ​ണി​ച്ച​ന്തം ച​പ്പ​ത്തൊ​ടി​ക സെ​ലീ​ന മ​രി​ച്ച കേ​സി​ലാ​ണ് ഭ​ര്‍ത്താ​വ് അ​രീ​ക്കു​ള​ങ്ങ​ര അ​ന്‍വ​ര്‍ സാ​ദ​ത്ത് (38), സ​ഹോ​ദ​ര​ന്‍ അ​ബ്​​ദു​റ​സാ​ഖ് (40) എ​ന്നി​വ​രെ നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​എ​ബ്ര​ഹാ​മും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ന​വം​ബ​ർ ഒ​ന്നി​ന്​ പു​ല​ര്‍ച്ച 5.30ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നോ​ട് ചേ​ര്‍ന്ന ഷെ​ഡി​ല്‍ ശ​രീ​ര​ത്തി​ല്‍ തീ ​ക​ത്തു​ന്ന നി​ല​യി​ല്‍ സെ​ലീ​ന​യെ അ​യ​ല്‍വാ​സി​ക​ളാ​ണ് ക​ണ്ട​ത്. ഈ ​സ​മ​യം ഭ​ര്‍ത്താ​വ് അ​ന്‍വ​ര്‍ സാ​ദ​ത്തും ഇ​വ​രു​ടെ മൂ​ന്ന് കു​ട്ടി​ക​ളും വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍ന്ന് സെ​ലീ​ന​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​വി​ലെ 11ഓ​ടെ മ​രി​ച്ചു.

മ​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ആ​രോ​പി​ച്ച് സെ​ലീ​ന​യു​ടെ പി​താ​വ് മ​മ്പാ​ട് ന​ടു​വ​ക്കാ​ട് ച​പ്പ​ത്തൊ​ടി​ക അ​ല​വി ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ്​ എ​ട​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഗാ​ര്‍ഹി​ക പീ​ഡ​നം, അ​ത്മ​ഹ​ത്യ പ്രേ​ര​ണ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​രു​വ​രു​ടെ​യും പേ​രി​ല്‍ ചു​മ​ത്തി​യ​ത്. പ്ര​തി​ക​ളെ മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

എ​ട​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. മ​ഞ്ജി​ത് ലാ​ല്‍, സ്​​പെ​ഷ​ൽ സ്​​ക്വാ​ഡ്​ എ​സ്.​ഐ എം. ​അ​സൈ​നാ​ര്‍, സ്​​പെ​ഷ​ൽ സ്​​ക്വാ​ഡ്​ അം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി. ആ​ശി​ഫ് അ​ലി, ടി. ​നി​ബി​ന്‍ദാ​സ്, ജി​യോ ജേ​ക്ക​ബ്, എ.​എ​സ്.​ഐ ര​തീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ശ​ശി, സ​ലീ​ന, സി.​പി.​ഒ ഫാ​സി​ല്‍ കു​രി​ക്ക​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burning deathcrimenews
News Summary - Husband and brother-in-law arrested for burning young woman to death
Next Story