Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ...

യുവതിയുടെ തുണിയുരിഞ്ഞും എടുത്തെറിഞ്ഞും ആൾക്കൂട്ട ഭ്രാന്ത്​; ഞെട്ടിപ്പിക്കുന്ന സംഭവം പാകിസ്​താനിൽ സ്വാതന്ത്ര്യ ദിനത്തിൽ

text_fields
bookmark_border
യുവതിയുടെ തുണിയുരിഞ്ഞും എടുത്തെറിഞ്ഞും ആൾക്കൂട്ട ഭ്രാന്ത്​; ഞെട്ടിപ്പിക്കുന്ന സംഭവം പാകിസ്​താനിൽ സ്വാതന്ത്ര്യ ദിനത്തിൽ
cancel
camera_alt

ആൾക്കൂട്ടം യുവതി​യെ ആക്രമിക്കുന്നു

ലാഹോർ: സ്വാതന്ത്ര്യദിനത്തിൽ പാർക്കിൽ ഒത്തുകൂടിയ ആളുകൾ ആക്രമിച്ചുവെന്ന്​ യുവതിയുടെ പരാതി. മുന്നൂറിലധികം ആളുകളുള്ള 'ഭ്രാന്തൻകൂട്ടം' വസ്​ത്രം വലിച്ചു കീറുകയും മുകളിലേക്ക്​ എടുത്തെറിയുകയും ചെയ്​തുവെന്നാണ്​ പരാതി.

പാകിസ്​താനിലെ ലാഹോറിൽ മിനാറെ പാകിസ്​താന്​ സമീപം ഗ്രേറ്റർ ഇഖ്​ബാൽ പാർക്കിലാണ്​ സംഭ വം. സ്വാതന്ത്ര്യ ദിനത്തിൽ യുവതിയും ആറും സുഹൃത്തുക്കളും ചേർന്ന്​ ടിക്​ടോക്​ വിഡിയോ ചിത്രീകരിക്കുകയായിരുന്നു. അതിനിടെ ആൾക്കൂട്ടം ഇടപെടുകയും യുവതിയുടെ വസ്​ത്രങ്ങൾ വലിച്ചു കീറുകയുമായിരുന്നു. യുവതിയെ വായുവിലെറിഞ്ഞ്​ കളിച്ച ആൾക്കൂട്ടം ആഭരണങ്ങളടക്കം മോഷ്​ടിക്കുകയും ചെയ്​തു. യുവതിയോടൊപ്പമുള്ളവർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും മൂന്നുറിലധികമുള്ള ആൾക്കുട്ടത്തെ നിയന്ത്രിക്കാനായി​െല്ലന്ന്​ യുവതി പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട്​ ചെയ്​തു.

യുവതിയുടെ മോതിരം, കമ്മലുകൾ, കൂടെയുള്ളവരുടെ മൊബൈൽ ഫോണുകൾ, പണം എന്നിവ ആൾക്കൂട്ടം കവർന്നുവെന്ന്​ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ​സംഭവത്തിൽ ലോറി അഡ്ഡ പൊലീസ്​ സ്​റ്റേഷനിൽ കേസെടുത്തിട്ടുണ്ട്​. അടിയന്തര നടപടിയെടുക്കാൻ എസ്​.പിക്ക്​ ലാഹോർ ഡി.ഐ.ജി സാജിദ്​ കിയ്യാനി ഉത്തരവ്​ നൽകുകയും ചെയ്​തിട്ടുണ്ടെന്ന്​ ഡോൺ പത്രം റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob violence
News Summary - Hundreds Fling Pak Woman In Air
Next Story