Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ വൻ ലഹരിവേട്ട

text_fields
bookmark_border
Huge drunken hunt during rave party in Bengaluru
cancel

ബെംഗളൂരു: റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ ലഹരിവേട്ടയിൽ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ. തെലുങ്ക് സിനിമാ താരങ്ങൾ അടക്കം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണെന്നാണ് സൂചന. ബെംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ജി.ആർ ഫാംഹൗസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്.

ഹൈദരാബാദ് സ്വദേശി വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത് എന്നാണ് സൂചന. പുലർച്ചെ മൂന്നു മണിയോടെയാണ് റെയ്‌ഡ്‌ നടന്നത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന പാര്‍ട്ടിക്ക് പുലര്‍ച്ചെ 2 മണി വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സി.സി.ബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്. റെയ്ഡിൽ നിരോധിത ലഹരിവസ്‌തുക്കൾ വലിയ അളവിൽ കണ്ടെടുത്തു. 17 എം.ഡി.എം.എ ഗുളികകളും കൊക്കെയ്നും കണ്ടെടുത്തവയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Huge drunken hunt during rave party in Bengaluru
Next Story