Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മയുടെ മാല കവർന്ന സംഭവം; പ്രതി പിടിയിൽ

text_fields
bookmark_border
വീട്ടമ്മയുടെ മാല കവർന്ന സംഭവം; പ്രതി പിടിയിൽ
cancel
camera_alt

സു​രേ​ഷ്

വഞ്ചിയൂർ: ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് കഴക്കൂട്ടത്തുനിന്ന് പിടികൂടി. കണിയാപുരം സ്വദേശി സുരേഷാണ് (35) പിടിയിലായത്. 15ന് ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ ശ്രീലക്ഷ്മിയില്‍ ഗീതകുമാരിയുടെ (65) രണ്ടുപവന്‍ മാലയാണ് കവര്‍ന്നത്. പാല്‍ക്കുളങ്ങര സ്‌കൂള്‍ ജങ്ഷനിൽനിന്ന് ഹീറോ ഹോണ്ട സ്െപ്ലൻഡര്‍ ബൈക്കിലെത്തിയ സുരേഷ് മോഷണം ആസൂത്രണം ചെയ്താണ് വന്നത്. സമീപത്തെ കടയിൽപോയി വീട്ടിലേക്ക് നടന്നുവരുകയായിരുന്നു ഗീതകുമാരിയെ സുരേഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഇവരുടെ വീടിനു സമീപമെത്തിയ സുരേഷ് ഗേറ്റിനുസമീപത്തുനിന്ന് എന്തോ ചോദിച്ചു. ചോദ്യം വ്യക്തമാകാത്തതിനാല്‍ ഗേറ്റിനടുത്തേക്ക് ഗീതകുമാരി എത്തിയപ്പോള്‍ അവരുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മാല നഷ്ടപ്പെട്ട ആഘാതത്തില്‍ കുറച്ചുസമയത്തേക്ക് ഗീതകുമാരിയുടെ ബോധം നഷ്ടപ്പെട്ടു. ഇവര്‍ നല്‍കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ മോഷ്ടാവിനെക്കുറിച്ച് ഏകദേശ സൂചന ലഭിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപം സി.സി ടി.വി കാമറകളില്ലാത്തതിനാല്‍ പുറത്തുള്ള ലഭ്യമായ കാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും വ്യക്തത വന്നിരുന്നില്ല. വിശദ അന്വേഷണത്തിലാണ് പ്രതിയെ കഴക്കൂട്ടത്തുനിന്ന് പിടികൂടിയത്. പ്രതിക്കെതിരേ മുമ്പ് കഴക്കൂട്ടം സ്റ്റേഷനില്‍ സമാനമായ മാലമോഷണക്കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Housewife's necklace stolen; Suspect arrested
Next Story