വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസ്: പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു
text_fieldsപ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
അടൂർ: വസ്തു തർക്കത്തെ തുടർന്ന് വീട് കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാത (59) കൊല്ലപ്പെട്ട കേസിലാണ് 10 പേരെ ഡിവൈ.എസ്.പി ആർ. ബിനുവിന്‍റെ നേതൃത്വത്തി ലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ശനിയാഴ്ച രാവി ലെ 9.48നാണ് ഒഴുകുപാറയിൽ എത്തിച്ചത്.
വീട്ടിൽ നിന്നുമുള്ള സാധനങ്ങൾ തള്ളിയ കിണർ, വീടിനുൾവശം പട്ടി കിടന്ന കൂട് എന്നിവിടങ്ങളി ൽ തെളിവ് ശേഖരിച്ചു. പിടിയിലായ പ്രതികളിൽ നിന്നു നായയെ വെട്ടി പരിക്കേൽപ്പിച്ച ആളെ തിരിച്ചറിഞ്ഞു. ഇയാളെ ഇനി പിടികിട്ടാനുണ്ട്.
പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് ഇവരെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിന് അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ ഇനിയും പ്രതികൾ പിടികൂടാനുണ്ട്.
ചീനിവിള കോളനിക്ക് സമീപം സന്ധ്യ എന്നയാൾക്ക് വീട് പണിയാൻ വസ്തു നിരപ്പാക്കിയപ്പോൾ സമീപവാസിയായ ശരണിന്‍റെ വീട്ടിലേക്ക് പോകാനുള്ള നടവഴി ഇടിയുമെന്നായി. വഴി കെട്ടി കൊടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഇക്കാര്യം എഗ്രിമെന്റ് വെക്കാൻ എഴുത്തുകുത്താരംഭിച്ചെങ്കിലും അപ്പോഴേക്കും മണ്ണെടുപ്പ് കഴിഞ്ഞിരു ന്നു. ഇതേ തുടർന്ന് ശരണും സംഘവും ചേർന്ന് മണ്ണ് മാന്തി തടയുകയും വിവരമറിഞ്ഞ് എത്തിയ സൂര്യലാലും ചന്ദ്ര ലാലും അനീഷിനെ ഉൾപ്പടെയുള്ളവ രെ അടിക്കുകയും ചിലരെ പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്തു. ഇതിന് പകരം വീട്ടലിന്‍റെ ഭാഗമായി സൂര്യലാലിന്റെയും ചന്ദ്രലാലിന്റെയും വീടിന്റെ നേരെയുണ്ടായ അക്രമത്തിലാണ് ഇവരുടെ മാതാവ് സുജാത കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

