Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാക്തർക്കത്തിനിടെ വയോധികക്ക് വെട്ടേറ്റു
text_fieldsbookmark_border
മണ്ണാർക്കാട്: കൈതചിറയിൽ വയോധികക്ക് വെട്ടേറ്റു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കൈതച്ചിറ കുളക്കാട് വേലക്കാടൻ ഖദീജക്കാണ് (65) വെട്ടേറ്റത്. വാക്കുതർക്കത്തിനിടയിൽ അയൽവാസിയായ യുവാവ് വെട്ടുകയായിരുന്നു.
ഖദീജയും അയൽവാസിയായ കുലത്തിൽ വീട്ടിൽ അബ്ദുൽ സലാമും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിെൻറ തുടർച്ചയായി ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കഴുത്തിനും തലക്കും പരിക്കേറ്റ കദീജയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം അബ്ദുൽ സലാം മണ്ണാർക്കാട് പൊലീസിൽ കീഴടങ്ങി.
Next Story

