Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അറസ്റ്റിലായ മുത്തുസ്വാമി
Listen to this Article
കുമളി: അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ കൊടുവിലാർപെട്ടി സ്വദേശി മുത്തുസ്വാമിയെയാണ് (26) അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂരിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കാവൽക്കാരനായിരുന്നു മുത്തുസ്വാമി. ഈ ഭാഗത്തെ മറ്റൊരു തോട്ടത്തിന്റെ കാവൽകാരന്റെ ഭാര്യ നന്ദിനിയെയാണ് (26) കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.
Next Story

