വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചതായി പരാതി
text_fieldsതിരുവനന്തപുരം: വിദേശത്ത് നിന്നെത്തിയ വീട്ടമ്മയെ തട്ടിക്കൊണ്ട് പോയി സ്വർണം തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചതായി പരാതി. വിഴിഞ്ഞം സ്വദേശി സഫീല (28) യിൽ നിന്നും സ്വർണം തട്ടിയെടുത്ത് ചേർത്തലയിൽ ഉപേക്ഷിച്ചതായാണ് പരാതി. കഴിഞ്ഞ 17ന് ഷാർജയിൽ നിന്നും എത്തിയ ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർ കാറിൽ തട്ടിക്കൊണ്ട് പോയി, ഇവരുടെ പക്കലുണ്ടായിരുന്ന എട്ടുലക്ഷത്തോളം രൂപ വില വരുന്ന സ്വർണം കവർന്നതായാണ് വലിയതുറ പൊലീസിന് നൽകിയിരിക്കുന്ന പരാതി.
വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇവരെ മെഹറൂബ് എന്ന് പരിചയപ്പെടുത്തി കണ്ടാലറിയാവുന്ന മൂന്ന് പേർ കാറിൽ വിളിച്ച് കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്ത ശേഷം ചേർത്തലയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായാണ് പരാതി. പൊലീസ് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

