വീട്ടമ്മക്ക് വെട്ടേറ്റു; ഭർതൃസഹോദര പുത്രൻ കസ്റ്റഡിയിൽ
text_fieldsമാന്നാർ: തൊഴിലുറപ്പ് മേറ്റും കുടുംബശ്രീ എ.ഡി.എസ് അംഗവുമായ വീട്ടമ്മക്ക് വെട്ടേറ്റു. കുട്ടമ്പേരൂർ 13ാം വാർഡ് പ്ലാമ്മൂട്ടിൽ പരേതനായ സേവ്യറിന്റെ ഭാര്യ രേണുകയെയാണ് (65) ഭർതൃസഹോദര പുത്രൻ ആക്രമിച്ചു പരിക്കേൽപിച്ചത്. കുട്ടമ്പേരൂർ ആറിന്റെ തീരത്ത് തൊഴിലുറപ്പു പദ്ധതിയിൽ ജോലിയിലായിരുന്ന ഇവർ ഉച്ചക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ എസ്.കെ.വി ഹൈസ്കൂളിന് സമീപം പമ്പ ഇറിഗേഷൻ കനാലിന്റെ അക്വഡക്ടിൽ പതിയിരുന്ന പ്രതി വയറിലും നെഞ്ചിലും കുത്തുകയും തലക്കടിച്ചു പരിക്കേൽപിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓട്ടോയിൽ മാവേലിക്കര ജില്ല ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ജ്യേഷ്ഠസഹോദരൻ യോഹന്നാന്റെ മകൻ പ്ലാമ്മൂട്ടിൽ ജിജിമോനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈയിൽ മുറിവുള്ളതിനാൽ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

