വീട്ടമ്മയുടെ ആത്മഹത്യക്ക് പിന്നില്‍ പലിശക്കാരുടെ ഭീഷണിയെന്ന്
text_fieldsഗുരുവായൂര്‍: ഇരിങ്ങപ്പുറം പുതുവീട്ടില്‍ ജുമൈലയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയസംഭവത്തിന് പിന്നില്‍ പലിശക്കാരുടെ ഭീഷണിയെന്ന് ആരോപണം. വ്യാഴാഴ്ച രാവിലെ വീടിനു പുറകിലെ പറമ്പിലാണ് രാമനത്ത് വീട്ടില്‍ ശിഹാബിന്റെ ഭാര്യ ജുമൈലയെ (50) തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്ക് പണം വാങ്ങിയവരില്‍ നിന്നുള്ള ഭീണിയാണ് മരണത്തിന് പിന്നിലെന്ന് മക്കള്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് ജുമൈല പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകന്‍ ഷിനാസ് പറഞ്ഞു. എന്നാല്‍ രണ്ടു മാസത്തോളം പലിശ നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പണം നല്‍കിയിരുന്ന സ്ത്രീ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറഞ്ഞു. മരണത്തിന് കാരണം പലിശക്കാരില്‍ നിന്നുള്ള ഭീഷണിയാണെന്ന് കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായി ഗുരുവായൂര്‍ എസ്.എച്ച്.ഒ സതീഷ് കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

