Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹത്തിരക്കിനിടെ മാല...

വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമം;യുവതിയെ വീട്ടമ്മ പിടികൂടി

text_fields
bookmark_border
വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമം;യുവതിയെ വീട്ടമ്മ പിടികൂടി
cancel
camera_alt

പിടിയിലായ യു​വ​തി

വാടാനപ്പള്ളി: വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ ചേറ്റുവ ഹാളിലായിരുന്നു സംഭവം.നടുവിൽക്കര സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹ ചടങ്ങിനിടയിലാണ് തമിഴ്നാട് സ്വദേശിനിയെന്ന് സംശയിക്കുന്ന യുവതി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. പിറകിലൂടെ കൈയിട്ട് മാല പൊട്ടിക്കാൻ ശ്രമിക്കവെ, കഴുത്ത് വലിഞ്ഞതോടെ വീട്ടമ്മ യുവതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിനെ ഏൽപ്പിച്ചു.

യുവതിയുടെ ഒപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നെങ്കിലും ബഹളത്തിനിടെ ഇവർ രക്ഷപ്പെടുകയായിരുന്നു. ചേറ്റുവ ചന്ദനക്കുടം നേർച്ചക്കിടെ മോഷ്ടിക്കാനുള്ള ഉദ്ദേശത്തോടെയാണ് സംഘം ചേറ്റുവയിലെത്തിയതെന്ന് സംശയമുണ്ട്. മണിക്കൂറോളം ചോദ്യം ചെയ്തിട്ടും യുവതി പ്രതികരിക്കുന്നില്ലെന്ന് വാടാനപ്പള്ളി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womengold chain theftsnatchingAttemptArrestTheft Case
News Summary - Housewife catches young woman trying to break garland during wedding
Next Story