വീട്ടമ്മയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: രണ്ടുപേർ പിടിയിൽ
text_fieldsറോബിൻ, മനു
തിരുവല്ല: തിരുവല്ലയിലെ കല്ലുങ്കലിൽ 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പുളിക്കീഴ് പൊലീസിന്റെ പിടിയിലായി.കല്ലുങ്കൽ തൈപ്പറമ്പിൽ വീട്ടിൽ റോബിൻ (19), പൊടിയാടി കോയപ്പള്ളി വീട്ടിൽ മനു (30) എന്നിവരാണ് വ്യാഴാഴ്ച പുലർച്ച പിടിയിലായത്.
കല്ലുങ്കൽ മംഗലപ്പറമ്പിൽ കൃപാലയത്തിൽ ശോശാമ്മ ഫിലിപ്പിന്റെ വീട് കയറി ആക്രമണം നടത്തി ശോശാമ്മയെയും മകനെയും അതിക്രൂരമായി മർദിക്കുകയും ശോശാമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
ആറംഗ സംഘമാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ശോശാമ്മയുടെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശോശാമ്മയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ നാല് പ്രതികൾ കൂടി ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

