Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

262 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി വീട്ടമ്മ പിടിയിൽ

text_fields
bookmark_border
262 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി വീട്ടമ്മ പിടിയിൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

പാലാ: രാമപുരം പൂവക്കുളത്ത് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 262 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി വീട്ടമ്മ പിടിയിൽ. പൂവക്കുളം വാചാലിൽ നിർമല രവിയുടെ വീട്ടിലും വീടിനോട് ചേർന്നുള്ള കടയിലും രാമപുരം പൊലീസ് നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ച ഹാൻസ് പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തു.

പാലാ ഡിവൈ.എസ്.പി. കെ. സദന്‍റെ നിർദേശപ്രകാരം രാമപുരം സി.ഐ. റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിലാണ് രാമപുരം പൊലീസും സി.ഐയുടെ ഷാഡോ പൊലീസും സംയുക്ത പരിശോധന നടത്തിയത്. എസ്.ഐ സാബു ആന്‍റണി, സീനിയർ സി.പി.ഒ രാജേഷ്, സി.പി.ഒ ശരണ്യ, ഡ്രൈവർ സി.പി.ഒ രഞ്ജിത്ത് എന്നിവരും സി.ഐയുടെ പ്രത്യേക ഷാഡോ സംഘത്തിലെ അംഗങ്ങളായ വിഷ്ണു, ഷിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ലഹരിമരുന്ന് വിൽപന തടയുന്നതിന്‍റെ ഭാഗമായി പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Housewife arrested with 262 packets of banned tobacco products
Next Story