ഭവനഭേദനം: മോഷ്ടാവ് അറസ്റ്റില്‍
text_fields1.പ്രതിയില്‍നിന്ന് പിടികൂടിയ ആയുധം, 2.ബിജു
കൂറ്റനാട്: നിരവധി ഭവനഭേദന കേസുകളിലെ പ്രതി അറസ്റ്റില്‍. കോതമംഗലം നെല്ലിമറ്റം സ്വദേശി അലായാര് എന്ന ആസിഡ് ബിജുവിനെയാണ് (46) പൊലീസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തൃത്താല, ചാലിശ്ശേരി സ്റ്റേഷന് പരിധികളിൽ അടുത്ത കാലത്തായി നിരവധി വീടുകൾ കുത്തിത്തുറന്ന് സ്വർണം ഉള്‍പ്പെടെ കവര്‍ന്നിരുന്നു.
തണ്ണീര്‍കോട് ഒരുവീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വിവിധ ജില്ലകളിൽ 80 മോഷണക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ട് മാസത്തിനിടെയും ഇയാൾ മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മലപ്പുറം, എറണാകുളം ജില്ലകളിലും ഇയാൾക്കെതിരെ കേസുണ്ട്.
മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരി ഉല്പന്നങ്ങളും പ്രതിയില്‍നിന്ന് കണ്ടെത്തി. പ്രതിയെ പട്ടാമ്പി കോടതി റിമാന്‍ഡ് ചെയ്തു.

