വീടുകയറി ആക്രമണം: നാലുപേർ റിമാൻഡിൽ
text_fieldsസിറാജ്,മിഥുൻ,അലൻ,ഋഷലി
പറവൂർ: ലഹരിമാഫിയ സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വീടുകയറി റോഷ്നി (25) എന്ന യുവതിയെ തലക്കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ നാലുപേരെ റിമാൻഡ് ചെയ്തു.
കോഴിക്കോട് കക്കാട് പുതുപ്പാടി കല്ലിങ്കൽ ഋഷലി (24), കടവന്ത്ര വാഴപ്പറമ്പിൽ അലൻ (23), പറവൂർ താന്നിപ്പാടം കമ്പിവേലിക്കകം തട്ടകത്ത് മിഥുൻ (മിഥുൻ ശാന്തി -29), തൃപ്പൂണിത്തുറ തെക്കുംഭാഗം കൊച്ചുപടന്നയിൽ സിറാജ് (അമ്പാടി -19) എന്നിവരാണ് റിമാൻഡിലായത്. പറവൂർ പൊലീസാണ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്.
ഞായറാഴ്ച രാത്രിയാണ് നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ വാടകക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. കോട്ടയം തൃക്കൊടിത്താനത്തുനിന്നാണ് ഇവരെ പിടികൂടിയത്. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ രഞ്ജിത്ത് മാത്യു, സീനിയർ സി.പി.ഒമാരായ സിന്‍റോ, ലിജോ ഫിലിപ്, അനീഷ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

