Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബത്തേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച

text_fields
bookmark_border
34 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങളും പണവും കവർന്നു് 90 പ​വ​നും 43,000 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്
ബത്തേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച
cancel


34 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങളും പണവും കവർന്നു

•90 പവനും 43,000 രൂപയുമാണ് നഷ്ടമായത്

സുല്‍ത്താന്‍ ബത്തേരി: ആളില്ലാത്ത വീട്ടില്‍നിന്ന് 34 ലക്ഷത്തോളം വിലവരുന്ന 90 പവന്റെ സ്വർണാഭരണങ്ങളും 43,000 രൂപയും കവര്‍ന്നു.

സുൽത്താൻ ബത്തേരി ടൗണിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ മന്ദണ്ടിക്കുന്ന് ശ്രീഷ്മയില്‍ ശിവദാസന്‍റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മുകൾ നിലയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും താഴെ നിലയിൽ പഴ്സിലുണ്ടായിരുന്ന പണവുമാണ് മോഷ്ടിച്ചത്. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് ശിവദാസനും കുടുംബവും ചൊവ്വാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണക്ക് പോയിരുന്നു.

ബുധനാഴ്ച രാത്രി തിരികെയെത്തിയപ്പോഴാണ് മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയിലാണ് ആഭരണങ്ങളും പണവും മോഷണം പോയത് സ്ഥിരീകരിച്ചത്.

ശിവദാസന്റെ പരാതിയില്‍ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുല്‍ ഷെരീഫ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ഒ. സിബി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.

അ​ടു​ത്ത​ടു​ത്ത് വീ​ടു​ക​ൾ; മോ​ഷ​ണം ആ​സൂ​ത്രി​തം, പൊ​ലീ​സ് നാ​യ് ഓ​ടി​യ​ത് വ​യ​ലി​ലേ​ക്ക്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ന്ദ​ണ്ടി​ക്കു​ന്നി​ലെ ശി​വ​ദാ​സി​ന്‍റെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് മോ​ഷ​ണം ന​ട​ത്താ​ൻ പ​രി​ച​യ സ​മ്പ​ന്ന​രാ​യ മോ​ഷ്ടാ​ക്ക​ൾ​ക്കേ സാ​ധി​ക്കൂ എ​ന്നു​റ​പ്പാ​ണ്. അ​ടു​ത്ത​ടു​ത്താ​ണ് ഇ​വി​ട​ത്തെ വീ​ടു​ക​ൾ.

പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ച് ന​ന്നാ​യി അ​റി​യു​ന്ന​വ​രാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ ഒ​ട്ടു​മി​ക്ക വീ​ട്ടു​കാ​ർ​ക്കും ക​ഴി​യും. എ​ന്നി​ട്ടും ആ​രു​ടെ​യും ക​ണ്ണി​ൽ​പെ​ടാ​തെ മോ​ഷ്ടാ​വ് എ​ങ്ങ​നെ വീ​ട്ടി​ൽ ക​യ​റി എ​ന്ന​താ​ണ് ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യം.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ശി​വ​ദാ​സ​നും കു​ടും​ബ​വും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് പോ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ക​ദേ​ശം അ​തേ​സ​മ​യ​ത്ത് തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. അ​തി​നാ​ൽ, ചൊ​വ്വാ​ഴ്ച രാ​ത്രി ത​ന്നെ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. ശി​വ​ദാ​സ​ൻ അ​റി​യാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ നീ​ക്ക​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ ആ​ളാ​ണ് മോ​ഷ്ടാ​വ് എ​ന്ന് ഉ​റ​പ്പാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി ത​ന്നെ പൊ​ലീ​സ് നാ​യ് എ​ത്തി​യി​രു​ന്നു. മ​ണം പി​ടി​ച്ച് റോ​ഡി​ലൂ​ടെ തൊ​ട്ട​ടു​ത്തു​ള്ള വ​യ​ലി​ലേ​ക്കാ​ണ് ഓ​ടി​യ​ത്. വ​യ​ലി​ൽ​നി​ന്ന് തി​രു​നെ​ല്ലി വ​ഴി മോ​ഷ്ടാ​വ് ദേ​ശീ​യ പാ​ത​യി​ൽ എ​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണു​ന്ന​ത്. ശി​വ​ദാ​സി​ന്‍റെ മ​ക​ൻ ബം​ഗ​ളൂ​രു​വി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്വ​ർ​ണം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച​ത്. പെ​ട്ടെ​ന്ന് തി​രി​ച്ചെ​ത്തു​ന്ന യാ​ത്ര​യാ​യ​തു​കൊ​ണ്ടാ​ണ് സ്വ​ർ​ണം വീ​ട്ടി​ൽ​ത്ത​ന്നെ വെ​ച്ച​തെ​ന്ന് ശി​വ​ദാ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - house robbery in bathery
Next Story