Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം; 10.5 പവൻ നഷ്ടപ്പെട്ടു

text_fields
bookmark_border
പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം; 10.5 പവൻ നഷ്ടപ്പെട്ടു
cancel

കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. 10.5 പവൻ സ്വർണവും 30,000 രൂപയും നഷ്ടപ്പെട്ടു. പല്ലാരിമംഗലം പുല്ലായിക്കാട്ട് പി.എസ്. സഹൽ സിദ്ദീഖിന്റെ വീട്ടിലാണ് ബുധനാഴ്ച അർധരാത്രിയോടെ മോഷണം നടന്നത്. ബുധനാഴ്ച വൈകീട്ട് ബന്ധുവിനെ എയർപോർട്ടിൽനിന്ന് കൊണ്ടുവരാൻ വീട്ടിലുള്ളവർ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുൻഭാഗത്തെ കതക് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ പണവും സ്വർണവും സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ട് പൊളിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എയർപോർട്ടിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശാസ്ത്രീയ അന്വേഷണ വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുമാസം മുമ്പ് അടിവാട് തെക്കേക്കവലയിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. അന്ന് 8.5 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്.

പല്ലാരിമംഗലം, പൈങ്ങോട്ടൂർ, പോത്താനിക്കാട് പഞ്ചായത്തുകളിൽ കുറച്ച് നാളുകളായി മോഷണം വ്യാപകമാണ്. പൊലീസിന്റെ രാത്രികാല പരിശോധനകൾ കാര്യക്ഷമമല്ലാത്തതാണ് മോഷ്ടാക്കൾക്ക് വിലസാൻ അവസരമൊരുക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - House burglarized in Pallarimangalam; 10.5 sovereigns of gold stolen
Next Story