Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2026 9:46 AM IST Updated On
date_range 17 Aug 2026 9:46 AM ISTവീടുകളിൽ കയറി അതിക്രമം; പ്രതി പിടിയിൽ
text_fieldsbookmark_border
camera_alt
സുനീഷ്
ആലത്തൂർ: ഇരട്ടക്കുളം ഭാഗത്ത് വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളോട് അതിക്രമം നടത്തി രക്ഷപ്പെട്ട പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടി. ആലത്തൂർ നെല്ലിയാംകുന്നം സ്വദേശി സുനീഷിനെയാണ് (കൊറ്റൻ സുനിൽ -31) എറണാകുളം കുറുപ്പംപടിയിൽനിന്ന് പിടികൂടിയത്.
ആഗസ്റ്റ് എട്ടിന് രാത്രിയാണ് ഇരട്ടകുളം ഭാഗത്തെ വീടുകളിൽ കയറിയത്. മറ്റു ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും പിടിച്ചുപറി, മോഷണം, ലഹരി കടത്ത്, അടിപിടി തുടങ്ങിയ 21 കേസുകളിൽ പ്രതിയാണെന്നും മോഷണക്കേസിൽ തമിഴ്നാട്ടിൽനിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് ഇരട്ടകുളം ഭാഗത്തെ സംഭവമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

