Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​പ​ദ്ര​വിച്ചു, വീടിന് തീയിട്ടു; കൊല്ലത്ത് വീട്ടമ്മയോട് അയൽവാസിയുടെ ക്രൂരത

text_fields
bookmark_border
അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​പ​ദ്ര​വിച്ചു, വീടിന് തീയിട്ടു; കൊല്ലത്ത് വീട്ടമ്മയോട് അയൽവാസിയുടെ ക്രൂരത
cancel
camera_alt

പ്ര​ദേ​ശ​വാ​സി തീ​യി​ട്ട​തി​നെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച സജീനയുടെ വീ​ട്

കൊ​ട്ടി​യം : വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീട്ടമ്മയെ ഉ​പ​ദ്ര​വി​ക്കു​ക​യും വീ​ട് തീ​കൊ​ളു​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ നി​ർ​ധ​ന കു​ടും​ബം തെ​രു​വി​ലാ​യി. ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​കോ​ണ​ത്തെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന സ​ജീ​ന​യു​ടെ വീ​ടി​നാ​ണ് പ്ര​ദേ​ശ​വാ​സി തീ​യി​ട്ട​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. മ​ക​ൾ മാ​ത്ര​മു​ള്ള സ​മ​യ​ത്ത് പ​രി​സ​ര​വാ​സി​യാ​യ അ​ബി​ൻ​വാ​വ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൾ നി​ല​വി​ളി​ച്ചു കൊ​ണ്ട് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി​യ​പ്പോ​ൾ വീ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു. ചു​ടു​ക​ട്ട കൊ​ണ്ട് നി​ർ​മ്മി​ച്ച് ഷീ​റ്റ് ഇ​ട്ട വീ​ട് ക​ത്തി​ന​ശി​ച്ചു. നാ​ട്ടു​കാ​ർ ഓ​ടി​കൂ​ടി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​ല്ല.

തു​ട​ർ​ന്ന് കു​ണ്ട​റ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും വീ​ട് പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഉ​ടു​തു​ണി​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ സ​മ്പാ​ദ്യം​ മു​ഴു​വ​ൻ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​തെ ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​ന് പോ​ലും വ​ക​യി​ല്ലാ​ത്തെ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബം.

സ​ജീ​ന​യും മ​ക​ളും അ​വ​രു​ടെ മൂ​ന്ന് മ​ക്ക​ളും അ​ട​ങ്ങി​യ​താ​ണ് കു​ടും​ബം. മ​ക​ളു​ടെ ഭ​ർ​ത്താ​വ് നേ​ര​ത്തേ മ​രി​ച്ചു പോ​യി. മൂ​ന്ന് മ​ക്ക​ളും സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് ബു​ക്കും യൂ​ണി​ഫോ​മും ഉ​ള്ള​പ്പ​ടെ​യു​ള്ള​വ പു​തി​യ​താ​യി വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - House Attacked and Set on Fire in Kollam
Next Story