ചടയമംഗലം: ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളി നടത്തിയ ബി.ജെ.പി ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ 15 പേര്‍ പൊലീസ് പിടിയില്‍. അഞ്ചല്‍ തഴമേല്‍ വാര്‍ഡംഗം ജി. ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.
ചടയമംഗലത്തെ ലോഡ്ജില്‍ ചീട്ടുകളി നടക്കുന്നെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. ഇവരില്‍നിന്ന് 1,80,000 രൂപയും പിടികൂടി.
ചടയമംഗലം എസ്.എച്ച്.ഒ ബിജു, എസ്.ഐ മോനിഷ്, എ.എസ്.ഐമാരായ കൃഷ്ണകുമാര്‍, അന്‍സാര്‍, ആര്‍.സി.പി.ഒമാരായ ഷറഫ്, പ്രസാദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.