Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹോട്ടലുടമയെ ജീവനക്കാരൻ...

ഹോട്ടലുടമയെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

text_fields
bookmark_border
ഹോട്ടലുടമയെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
cancel
camera_alt

കൊല്ലപ്പെട്ട സക്കീർ ഹുസൈൻ

ചടയമംഗലം: ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി. എം.സി റോഡിൽ ചടയമംഗലം കുരിയോട് പ്രവർത്തിക്കുന്ന സ്പൈസി ഹോട്ടൽ ഉടമ ഇളമാട് ആക്കൽ പുള്ളിപച്ചയിൽ വീട്ടിൽ സക്കീർ ഹുസൈനാണ് (52) കൊല്ലപ്പെട്ടത്.

പ്രതി കർണാടകയിൽ താമസിക്കുന്ന കാസർകോട് സ്വദേശി ഇർഷാദിനെ പൊലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന മുറിയിൽ ഇർഷാദും സക്കീർ ഹുസൈനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. സക്കീറിന്റെ നിലവിളികേട്ട് ഓടിക്കൂടിയവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രക്ഷപ്പെട്ട പ്രതിയെ മണ്ണന്തലയിൽനിന്നാണ് പൊലീസ് പിടികൂടിയത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷംല. മക്കൾ: ഫായിസ്, ഫൈഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder NewsStabbed To Death
News Summary - Hotel owner stabbed to death by employee
Next Story