Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

75കാരിയായ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
Elderly women molested
cancel

മുംബൈ: 75 കാരിയായ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മഹാരാഷ്ട്ര ഡോംബിവ്ലിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 16 മുതൽ 19 വരെയുള്ള കാലയളവിൽ ജീവനക്കാരൻ ഒന്നിലധികം തവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി വയോധിക പൊലീസിന്​ മൊഴി നൽകി. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ കനദാസ് വൈഷ്ണവി(33)നെ രാംനഗർ പൊലീസ് അറസ്റ്റ് ചെയ്തു.

ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്നാണ് സ്ത്രീയെ ഡോംബിവ്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എക്സ്റേ പരിശോധനക്ക് കൊണ്ടുപോകുന്ന വേളയിലാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് സ്ത്രീ പൊലീസിൽ മൊഴി നൽകി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷമാണ് വയോധിക വീട്ടുകാരോട് നടന്ന സംഭവങ്ങൾ വിവരിക്കുന്നത്. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ രാംനഗർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്ദ്യോഗസ്ഥൻ സച്ചിൻ സൻബോർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hospital ward boy arrested for trying to molest 75-year-old patient
Next Story