
ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയറ്റിൽ പ്രവേശിപ്പിച്ച യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
text_fieldsഅമൃത്സർ: പഞ്ചാബ് ബതിന്ദയിലെ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായി പരാതി. ആശുപത്രി ജീവനക്കാരാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.
സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി പ്രവേശനം നേടിയതായിരുന്നു യുവതി. ഒക്ടോബർ നാലിന് ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. യുവതിയെ ഒക്ടോബർ നാലിന് ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചു. അവിടെവെച്ച് യുവതിയെ ബോധം കെടുത്തി. പിന്നീട് ജീവനക്കാർ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ആറുപേർക്കെതിരെയാണ് കേസ്.
യുവതി സിവിൽ ആശുപത്രിയിൽ ചികിത്സ തേടുകയും ആരോഗ്യപരിശോധനക്ക് വിധേയമാകുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ബലാത്സംഗത്തിന് ഇരയായ വിവരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ അറിയിച്ചില്ലെന്നും യുവതി പൊലീസിൽ പറഞ്ഞു.
ആശുപത്രി ജീവനക്കാർ ബലാത്സംഗത്തിന് വിധേയമാക്കിയതോടെ ഡോക്ടർമാരോട് പറയാതെ ഡിസ്ചാർജ് വാങ്ങുകയും സിവിൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.