Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആശുപത്രിയിലെ ബാറ്ററി...

ആശുപത്രിയിലെ ബാറ്ററി മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
tp ameen
cancel
camera_alt

ടി.​പി. അ​മീ​ൻ

തൊ​ടു​പു​ഴ: ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ച ബാ​റ്റ​റി​ക​ള്‍ മോ​ഷ്​​ടി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ലാ​യി. കു​മ്മം​ക​ല്ല് മ​ലേ​പ്പ​റ​മ്പ് സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ മൂ​വാ​റ്റു​പു​ഴ കാ​ലാ​മ്പൂ​രി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ തൊ​ട്ടി​പ​റ​മ്പി​ല്‍ ടി.​പി. അ​മീ​നെ​യാ​ണ്​ (39) സി.​ഐ വി​ഷ്ണു​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ മു​മ്പും മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തി​നാ​ല്‍ ലേ​ലം ചെ​യ്യു​ന്ന​തി​നാ​യി ആ​ശു​പ​ത്രി ലാ​ബി​ന് സ​മീ​പം സൂ​ക്ഷി​ച്ച ബാ​റ്റ​റി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം​പോ​യ​ത്. ആ​ശു​പ​ത്രി​യി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് പ​ക​ല്‍ വാ​ഹ​ന​ത്തി​ലെ​ത്തി​യാ​ണ് ബാ​റ്റ​റി​ക​ള്‍ കൊ​ണ്ടു​പോ​യ​തെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ര്‍ന്ന് പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മു​വാ​റ്റു​പു​ഴ​യി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ 20,000 രൂ​പ വി​ല വ​രു​ന്ന ബാ​റ്റ​റി​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

എ​സ്.​എ​ച്ച്.​ഒ വി​ഷ്​​ണു​കു​മാ​ർ, തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ബൈ​ജു പി.​ബാ​ബു, എ​സ്.​ഐ ബി​ജു​ ജേ​ക്ക​ബ്, എ.​എ​സ്.​ഐ​മാ​രാ​യ ടി.​എം ഷം​സു​ദ്ദീ​ൻ, എ​ൻ.​കെ ജ​ബ്ബാ​ർ, സി.​പി.​ഒ ഹ​രി​ഷ്​ ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalbattery theft
News Summary - Hospital battery theft: Defendant arrested
Next Story