Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right17കാരിയെ കഴുത്ത്...

17കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പശുത്തൊഴുത്തിൽ കുഴിച്ചിട്ടു; പിതാവിനും സഹോദരനുമെതിരെ കേസ്

text_fields
bookmark_border
17കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പശുത്തൊഴുത്തിൽ കുഴിച്ചിട്ടു; പിതാവിനും സഹോദരനുമെതിരെ കേസ്
cancel
Listen to this Article

ലഖ്നോ: ഉത്തർപ്രദേശിലെ ഗുർഹകാല ഗ്രാമത്തിൽ 17കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പശുത്തൊഴുത്തിൽ കുഴിച്ചിട്ടു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവിനും സഹോദരനുമെതിരെ കേസ്. പിതാവ് ദേശ്‌രാജ്, സഹോദരൻ ധനഞ്ജയ് എന്നിവർക്കെതിരെയാണ് കേസ്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു എന്ന് കണ്ടെത്തി. എന്നാൽ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപര്യമുണ്ടായിരുന്നില്ല. വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടും പെൺകുട്ടി ബന്ധം തുടർന്നതിന്‍റെ വൈരാഗ്യത്തിലാണ് പിതാവും സഹോദരനും ചേർന്ന് കൃത്യം നടത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനോട് ചേർന്ന പശുത്തൊഴുത്തിൽ കുഴിച്ചിടുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നിതിൻ കുമാർ പറഞ്ഞു.

ഗ്രാമവാസികൾ സംശയം പ്രകടിപ്പിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തി വൈകിട്ടോടെയാണ് റിപ്പോർട്ട് ലഭിച്ചത്. കഴുത്ത് ഞെരിച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും നിതിൻ കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MurderUttar Pradesh
News Summary - Honour killing: 17-year-old girl strangled to death by father, brother in UP
Next Story