Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹണിട്രാപ് ശ്രമം:...

ഹണിട്രാപ് ശ്രമം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ഹണിട്രാപ് ശ്രമം: യുവാവ് അറസ്​റ്റിൽ
cancel
camera_alt

മു​ഷാ​ഹി​ർ ഹു​സൈ​ൻ

മ​ഞ്ചേ​ശ്വ​രം: യു​വ​തി​യെ ഉ​പ​യോ​ഗി​ച്ച്​ ഹ​ണി​ട്രാ​പ് ന​ട​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ബ​ന്തി​യോ​ട് പ​ച​മ്പ​ളം ടി​പ്പു ഗ​ല്ലി​യി​ലെ മു​ഷാ​ഹി​ദ് ഹു​സൈ​നാ​ണ്​ (24) അ​റ​സ്​​റ്റി​ലാ​യ​ത്.

കാ​സ​ർ​കോ​ട്​ ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ സ്‌​ക്വാ​ഡും കു​മ്പ​ള എ​സ്‌.​ഐ അ​നി​ഷും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഉ​പ്പ​ള ന​യാ​ബ​സാ​ർ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്​​ക​നെ മ​ർ​ദി​ച്ച ശേ​ഷം കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

യു​വ​തി​യെ ഉ​പ​യോ​ഗി​ച്ച്​ സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ചാ​റ്റി​ങ്ങും പി​ന്നീ​ട് ഫോ​ൺ വ​ഴി സം​സാ​രി​ച്ച ശേ​ഷം ഇ​തി​െൻറ തെ​ളി​വു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞു ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ലം​ഗ സം​ഘം ഇ​യാ​ളെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യ ശേ​ഷം മ​ർ​ദി​ക്കു​ക​യും ര​ണ്ട് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഉ​പ്പ​ള മ​ജ​ൽ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​യാ​സ്, ജാ​വി​ദ്, അ​റ​സ്​​റ്റി​ലാ​യ മു​ഷാ​ഹി​ദ് ഹു​സൈ​ൻ തു​ട​ങ്ങി നാ​ലു പേ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honeytrapmanjeswar
News Summary - Honeytrap attempt: Young man arrested
Next Story