Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹണി ട്രാപ്പ്: വിവാഹവാഗ്ദാനം നൽകി 68കാരനിൽ നിന്ന് പണം തട്ടിയ യുവതി പിടിയിൽ

text_fields
bookmark_border
നിരവധിപേരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം യുവതിക്കെതിരെ നേരത്തെ തന്നെ ഉയർന്നിരുന്നു
ഹണി ട്രാപ്പ്: വിവാഹവാഗ്ദാനം നൽകി 68കാരനിൽ നിന്ന് പണം തട്ടിയ യുവതി പിടിയിൽ
cancel

തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിൽ. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പിടിയിലായത്. തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനിൽ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണിപ്പോൾ അറസ്റ്റ്

വിവാഹവാഗ്ദാനം നൽകി പലസമയങ്ങളിലായാണ് അശ്വതി അച്ചു പണം തട്ടിയെന്നാണ് പരാതി. നേരത്തെ സമാന പരാതിയിൽ അശ്വതി അച്ചുവിനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ പണം കടമായി വാങ്ങിയതാണെന്നാണ് പൊലീസിന് നൽകിയ മൊഴി. പണം തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ, പറഞ്ഞ സമയം അവസാനിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ തന്നെ ഉയർന്നിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Honey Trap: Young woman arrested for extorting money from 68-year-old man by promising marriage
Next Story