Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗൃ​ഹ​നാ​ഥ​നെ...

ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു; മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു; മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച്​ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ണി​ക​ണ്ഠ​ന്റെ ബ​ന്ധു​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ഉ​ടു​മ്പ​ഞ്ചോ​ല മാ​ൻ​കു​ത്തി​മേ​ട് തു​ള​സി​ക​ര​യി​ൽ വീ​ട്ടി​ൽ മ​ഹേ​ഷ്, അ​ശ്വി​ൻ, കൊ​ച്ച​റ സ്വ​ദേ​ശി നി​തീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നു​പേ​ർ ചേ​ർ​ന്ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ണി​ക​ണ്ഠ​ൻ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. ആ​ക്ര​മ​ണ​ത്തി​ന്റെ കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​ട​ത് കൈ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഉ​ടു​മ്പ​ൻ​ചോ​ല​ക്ക് സ​മീ​പ​മു​ള്ള ഒ​ട്ടോ​ത്തി​യി​ൽ​നി​ന്ന് മ​ണി​ക​ണ്ഠ​നെ മാ​ൻ​കു​ത്തി​മേ​ട്ടി​ലേ​ക്ക് മൂ​വ​രും ചേ​ർ​ന്ന് വി​ളി​ച്ചു​വ​രു​ത്തു​ക​യും തു​ട​ർ​ന്ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും, മ​ണി​ക​ണ്ഠ​ൻ സ​ഞ്ച​രി​ച്ച ജീ​പ്പി​ന്റെ പി​റ​കി​ൽ ഇ​യാ​ളെ ഇ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​തേ ജീ​പ്പി​ൽ ത​ന്നെ തേ​വാ​രം​മെ​ട്ടി​ന് സ​മീ​പ​മു​ള്ള ഇ​റ​ക്ക​ത്തി​ൽ വാ​ഹ​നം ന്യൂ​ട്ട​ർ ആ​ക്കി​യ​ശേ​ഷം വാ​ഹ​നം ത​ള്ളി​വി​ട്ടു. കൊ​ക്ക​യി​ലേ​ക്ക് പോ​കാ​തെ വാ​ഹ​നം മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഇ​തു​വ​ഴി വ​ന്ന നാ​ട്ടു​കാ​രാ​ണ് വാ​ഹ​നാ​പ​ക​ടം ന​ട​ന്ന​താ​യി പൊ​ലീ​സി​നെ​ വി​ളി​ച്ച​റി​യി​ച്ച​ത്. ഉ​ടു​മ്പ​ൻ​ചോ​ല പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​വു​ന്ന​ത്. ആ​ദ്യം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്​ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ച മ​ണി​ക​ണ്ഠ​നെ ത​മി​ഴ്നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. കു​ടും​ബ​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedAttempted to MurderCrime
News Summary - Homeowner hacked to death and abandoned on the road; three arrested
Next Story