ഒറ്റിക്ക് വീട്: പണം തട്ടിയയാൾ അറസ്റ്റില്‍
text_fieldsമാഹീന്
പൂന്തുറ: വീട് ഒറ്റിക്ക് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയയാളെ പൂന്തുറ പൊലീസ് അറസ്റ്റുചെയ്തു. ചിറയില്‍ കീഴാറ്റിങ്ങല്‍ പെരുംകുളം എന്‍.ആര്.എസ് മന്‍സിലില്‍ മാഹീന് (60) ആണ് അറസ്റ്റിലായത്.
കമലേശ്വരം മണക്കാട് സ്വദേശി സുലേഖ മാജിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട് ഒറ്റിക്ക് നല്‍കാമെന്നുപറഞ്ഞ് കളിപ്പാന്‍കുളം കമലേശ്വരം സ്വദേശിയായ ആളില്‍നിന്നാണ് പ്രതി ഉൾപ്പെട്ട സംഘം അഞ്ച് ലക്ഷം രൂപ വാങ്ങിയത്. സമാനമായി 18ഓളം പേരില്‍നിന്ന് ഇപ്രകാരം ഇയാള്‍ ഉൾപ്പെട്ട സംഘം ഒരുകോടി 64 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ മറ്റുപ്രതികൾ നേരേത്ത അറസ്റ്റിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

