വീടുകയറി ആക്രമണം: ആറ് പ്രതികൾക്കായി തിരച്ചിൽ
text_fieldsമുർത്തസ അലി റഷീദ്, ധനുഷ് ഡാർവിൻ, റയീസ് അലി റഷീദ്, ബിനുമോൻ, ഷബീർ ബേയിലർ, അഭയൻ
കോട്ടയം: പലിശ നൽകാത്തതിന്റെ പേരിൽ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. വെള്ളൂർ കരിപ്പാടം ഭാഗത്ത് ഇടപറുതിയിൽ വീട്ടിൽ മുർത്തസ അലി റഷീദ്, വൈക്കം ശാരദാമഠം സപ്തസ്വര നിവാസ് വീട്ടിൽ ധനുഷ് ഡാർവിൻ, വെള്ളൂർ കരിപ്പാടം ഭാഗത്ത് ഇടപറുതിയിൽ വീട്ടിൽ റയീസ് അലി റഷീദ്, ഗാന്ധിനഗർ തടത്തിൽ വീട്ടിൽ വി. ബിനുമോൻ, തലയോലപ്പറമ്പ് കരിപ്പാടം ഭാഗത്ത് തുമ്പയിൽ വീട്ടിൽ ഷബീർ ബേയിലർ, തലയോലപ്പറമ്പ് മറവന്തുരുത്ത് ഭാഗത്ത് 12ൽ വീട്ടിൽ അഭയൻ എന്നിവർക്കായാണ് അന്വേഷണം ആരംഭിച്ചത്.
ഇവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ താഴെപ്പറയുന്ന നമ്പരിൽ അറിയിക്കാം. ഇവർക്ക് വാഹനങ്ങൾ പണയം വെക്കുകയോ മുദ്രപത്രങ്ങൾ ഒപ്പുവെച്ച് കൊടുക്കുകയോ ചെക്ക് ഒപ്പിട്ടു കൊടുക്കുകയോ ചെയ്തിട്ടുള്ളവരും താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം. ഡിവൈ.എസ്.പി. കാഞ്ഞിരപ്പള്ളി : 9497990052. എസ്.എച്ച്.ഒ പാമ്പാടി പൊലീസ് സ്റ്റേഷൻ : 9497987079. എസ്.ഐ പാമ്പാടി പൊലീസ് സ്റ്റേഷൻ : 9497980340.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

